തോല്‍ക്കാന്‍ വിസമ്മതിക്കുന്ന മനസ്സുമായി സ്വന്തം പരിമിതികളെ മറികടന്ന് ചരിത്രം സൃഷ്ടിച്ചവരുടെ ജീവിതകഥയാണ് ഈ പുസ്തകം. അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിച്ച ഭിന്നശേഷിക്കാരായ ഇരുപത്തിമൂന്ന് പേര്‍. പരിമിതികളാണ് തങ്ങളുടെ ശക്തി എന്ന വിശ്വാസവും ഉറച്ച ലക്ഷ്യബോധവും വിട്ടുവീഴ്ചയില്ലാത്ത ഇച്ഛാശക്തിയും അവരെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിച്ചു. അവരുടെ ജീവിതം എക്കാലത്തും ഏവര്‍ക്കും പ്രചോദനവും പ്രത്യാശയും നല്‍കുന്നതാണ്. പ്രമുഖ മോട്ടിവേഷണല്‍ ട്രെയിനറും എഴുത്തുകാരനുമായ ഇളവൂര്‍ ശ്രീകുമാറിന്റെ ശ്രദ്ധേയമായ കൃതി.